2012-02-24 17:46:08

സിറിയന്‍ പ്രതിസന്ധി : സമാധാനദൗത്യവുമായി കോഫി അന്നന്‍


24 ഫെബ്രുവരി 2012, ന്യൂയോര്‍ക്ക്
ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ, സിറിയയ്ക്കുവേണ്ടിയുള്ള പ്രത്യേക ദൂതനായി യുഎന്‍- അറബ് ലീഗ് സംയുക്ത സമിതി നിയമിച്ചു. അദ്ദേഹത്തിന്‍റെ സഹായത്തിനായി അറബ് ലീഗിന്റെ പ്രത്യേക പ്രതിനിധിയെ പിന്നീടു നിയമിക്കുമെന്നും സംയുക്ത സമിതി ഫെബ്രുവരി ഇരുപത്തിമൂന്നാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളും സൈന്യം നടത്തുന്ന ആക്രമണങ്ങളും എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള സമാധാനപരമായ നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കോഫി അന്നനു കഴിയുമെന്ന് സംയുക്തസമിതി പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.