2012-02-24 17:44:00

വത്തിക്കാന്‍ - വിയറ്റ്നാം സംയുക്ത പ്രവര്‍ത്തനസമിതിയുടെ സമ്മേളനം


24 ഫെബ്രുവരി 2012, വത്തിക്കാന്‍പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും സംയുക്തപ്രവര്‍ത്തന സമിതിയുടെ മൂന്നാം സമ്മേളനം ഫെബ്രുവരി 27-28 തിയതികളില്‍ വിയറ്റ്നാമിലെ ഹനോയി പട്ടണത്തില്‍ നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. 2010 ജൂണ്‍മാസം 23 - 24 തിയതികളില്‍ വത്തിക്കാനില്‍ നടന്ന സമ്മേളനത്തില്‍ സ്വീകരിച്ച തീരുമാനമായിരുന്നിതെന്നും ഫാ.ലൊംബാര്‍ദി വ്യക്തമാക്കി. സമ്മേളനം ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഉഭയകക്ഷി ഉടമ്പടികള്‍ രൂപീകരിക്കാന്‍ സഹായകമാകുമെന്ന് വത്തിക്കാന്‍ വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.