2012-02-24 17:40:35

അര്‍ജ്ജന്‍റീനായിലെ ട്രെയിന്‍ അപകടം: മാര്‍പാപ്പ അനുശോചിച്ചു


24 ഫെബ്രുവരി 2012, വത്തിക്കാന്‍
അര്‍ജ്ജന്‍റീനായിലെ ബ്യുനസ് ഐറിസില്‍ അന്‍പതോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അഗാധദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവരോടും മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളോടും പാപ്പ അനുശോചനം അറിയിച്ചു. അവര്‍ക്ക് മാര്‍പാപ്പ തന്‍റെ അപ്പസ്തോലികാശീര്‍വാദവുമേകി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ബ്യുനസ് ഐറിസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹോര്‍ഗെ മരിയാ ബെര്‍ഗോലിയോയ്ക്ക് മാര്‍പാപ്പയുടെ സന്ദേശമയച്ചത്.

അര്‍ജ്ജന്‍റിനയുടെ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡസ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ചുകൊണ്ട് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.








All the contents on this site are copyrighted ©.