2012-02-23 20:10:42

പ്രേഷിത പാതയിലെ
വിളക്കും വെളിച്ചവും


23 ഫെബ്രുവരി 2012, വത്തിക്കാന്‍
പാപ്പായുടെ ജീവിതം പ്രേഷിത പാതയിലെ വിളക്കും വെളിച്ചവുമാണെന്ന് കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, റോമാ രൂപതയുടെ വികാരി ജനറല്‍ പ്രസ്താവിച്ചു.
ഫെബ്രുവിരി 23-ാം തിയതി വ്യാഴാഴ്ച രാവിലെ റോമാ രൂപതയിലെ ദൈവദികരുമായി വത്തിക്കാനില്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ആമുഖമായ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ വല്ലീനി. റോമാ രൂപതയുടെ മെത്രാനെന്ന നിലയില്‍, വിഭൂതി തിരുനാള്‍ കഴിഞ്ഞു വരുന്ന ദിവസം, തന്‍റെ രൂപതാ ദൈവദികരെ മാര്‍പാപ്പ അനൗപചാരികമായി കൂടിക്കാഴ്ചയില്‍ സ്വീകരിക്കവേ, പാപ്പായെ വൈദികരുടെ മദ്ധ്യത്തിലേയ്ക്ക് സ്വാഗതംചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍ വല്ലീനി. 2012-ല്‍ പാപ്പ പ്രഖ്യാപിച്ച വിശ്വാസവത്സരത്തിന് നന്ദിപറഞ്ഞ കര്‍ദ്ദിനാള്‍ വല്ലീനി, ക്രിസ്തുവിനോട് അടുത്തുകൊണ്ട് ജീവിതങ്ങള്‍ നവീകരിക്കുനുള്ള നല്ല അവസരമാണതെന്നും പ്രസ്താവിച്ചു.
ആഴമുള്ള ദൈവശാസ്ത്ര-ആത്മീയ പ്രബോധനങ്ങളാലും വ്യക്തി ജീവിത മാതൃകയാലും സഭയെ നയിക്കുന്ന പാപ്പായുടെ സ്നേഹസാന്നിദ്ധ്യത്തിന് ആഗോള സഭയോടൊപ്പം റോമാ രൂപതാ കൂട്ടായ്മയും നന്ദിപറഞ്ഞ് ദൈവത്തെ സ്തുതിക്കുന്നുവെന്ന് എല്ലാ വൈദികരുടെയുംപേരില്‍ കര്‍ദ്ദിനാള്‍ വല്ലീനി പ്രസ്താവിച്ചു. വൈദികജീവിതത്തിന് മാര്‍ഗ്ഗരേഖയാകുന്ന ‘തന്‍റെ ജനത്തിനായി ദൈവത്താല്‍ വിളിക്കപ്പെട്ടവര്‍,’ എന്ന ഗ്രന്ഥം കൂടിക്കാഴ്ചയുടെ സമാപനത്തില്‍ പ്രകാശനംചെയ്ത് പാപ്പാ വൈദികര്‍ക്കു നല്കി.








All the contents on this site are copyrighted ©.