2012-02-21 16:32:30

സാമൂഹ്യ നീതി പരിപോഷിപ്പിക്കുന്ന സാമ്പത്തിക വികസനം


21 ഫെബ്രുവരി 2012, ന്യൂയോര്‍ക്ക്
സാമൂഹ്യ നീതി പരിപോഷിപ്പിക്കുന്ന സാമ്പത്തിക വികസനപദ്ധതികളാണ് ആഗോളസമൂഹത്തിനാവശ്യമെന്ന് യു,എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഫെബ്രുവരി ഇരുപതാം തിയതി ആഗോള സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണിന്‍റെ ഈ പ്രസ്താവന. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകുന്ന പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ആഗോളതലത്തില്‍ മാറ്റത്തിന്‍റെ കാറ്റു വീശുകയാണ്. നിലവിലുള്ള വികസന മാതൃകകളെക്കുറിച്ചും സാമ്പത്തീക – വ്യാണിജ്യ പദ്ധതികളെക്കുറിച്ചും പുനര്‍വിചിന്തനം നടത്താന്‍ ജൂണ്‍മാസത്തില്‍ റിയോ ദെ ജനേരിയോയില്‍ നടക്കുന്ന യു.എന്‍ ഉച്ചകോടി സമ്മേളനത്തിനു സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ആദരിക്കുകയും എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്ന സുസ്ഥിര വികസപദ്ധതികളിലൂടെ നല്ലൊരു ഭാവിയിലേക്കു മുന്നേറാന്‍ ആഗോള സമൂഹത്തിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.








All the contents on this site are copyrighted ©.