2012-02-21 16:32:03

കത്തോലിക്കാ റേഡിയോ നിലയങ്ങള്‍ക്ക് ദേശീയ പുരസ്ക്കാരം


21 ഫെബ്രുവരി 2012, ന്യൂഡല്‍ഹി
ഇന്ത്യയിലെ മികച്ച സാമൂഹ്യ റേഡിയോ നിലയങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്ക്കാരത്തിന് കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള രണ്ടു റേഡിയോ നിലയങ്ങള്‍ അര്‍ഹമായി. കൊല്ലം രൂപത സ്ഥാപിച്ച ബെന്‍സിംഗര്‍ റേഡിയോ, മാംഗ്ലൂരിലെ സെന്‍റ് അലോഷ്യസ് കോളേജിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാരംഗ് റേഡിയോ എന്നീ റേഡിയോ നിലയങ്ങളാണ് ദേശീയ പുരസ്ക്കാരത്തിനര്‍ഹമായത്.
ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കുചേര്‍ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനാവബോധം വളര്‍ത്താനുമാണ് ബെന്‍സിംഗര്‍ റേഡിയോ നിലയം ശ്രദ്ധ ഊന്നുന്നതെന്ന് റേഡിയോ നിലയത്തിനുവേണ്ടി പുരസ്ക്കാരം ഏറ്റുവാങ്ങിയ ഡയറക്ടര്‍ ഫാദര്‍ ഫെര്‍ഡിനാന്‍ഡ് പീറ്റര്‍ പ്രസ്താവിച്ചു.
വിവിധ പ്രാദേശിക ഭാഷകളില്‍ പ്രക്ഷേപണം നടത്തുന്ന സാരംഗ് റേഡിയോയുടെ പരിപാടികള്‍ സമാധാനവും ഐക്യവും വളര്‍ത്തുന്നവയാണെന്ന് റേഡിയോ നിലയത്തിന്‍റെ ഡയറക്ടര്‍ ഫാ.റിച്ചാര്‍ഡ് റെഗോ പറഞ്ഞു.








All the contents on this site are copyrighted ©.