2012-02-17 10:25:41

വിശ്വാസജീവിതത്തിന്‍റെ
ധാര്‍മ്മിക ബലം


16 ഫെബ്രുവരി 2012, റോം
വിശ്വാസത്തിന്‍റെ നാദം സാമൂഹ്യ മേഖലയില്‍ പ്രതിധ്വനിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് വത്തിക്കാനില്‍ പ്രസ്താവിച്ചു. ഇംഗ്ലണ്ടില്‍നിന്നും ബ്രിട്ടീഷ് ഭരണകൂടത്തിലെ പ്രതിനിധികള്‍ക്കൊപ്പം റോമിലെത്തിയ ആര്‍ച്ചുബിഷ്പ്പ് നിക്കോള്‍സ്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്.
വത്തിക്കാനുമായുള്ള ഇംഗ്ലണ്ടിന്‍റെ നയതന്ത്ര ബന്ധങ്ങളുടെ മുപ്പതാം വാര്‍ഷികത്തില്‍ യാഥാര്‍ത്ഥ്യമാകുന്ന പ്രതിനിധി സംഘത്തിന്‍റെ പ്രത്യേക സന്ദര്‍ശനത്തെ, ചരിത്രപരവും സുപ്രധാനവുമെന്ന് വിശേഷിപ്പിച്ച ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ്, ഇംഗ്ലണ്ടിന് സഭയുമായുള്ള ബന്ധത്തിന്‍റെ പ്രതീകം മാത്രമല്ല ഈ സന്ദര്‍ശനം, മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായി
സഭ ചെയ്യുന്ന വൈവിദ്ധ്യമാര്‍ന്ന വികസന പദ്ധതികളുടെ അംഗീകാരമാണെന്നും, വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ദേശീയ പ്രതിനിധി സംഘത്തെ നയിക്കുന്ന ക്യാബിനറ്റ് മന്ത്രി, ബരോനെസ്സ് വാര്‍സി പാക്കിസ്ഥാനി ഇസ്ലാം വനിതയാണെങ്കിലും, പൊതുമേഖലയില്‍ വിശ്വാസ ജീവിതത്തിനുള്ള ധാര്‍മ്മിക ബലം അംഗീകരിക്കുവാനും അത് സ്ഥിരീകരിക്കുവാനുമുള്ള ആഗ്രഹത്തോടെയാണ് വത്തിക്കാനില്‍ എത്തിയിരിക്കുന്നതെന്നും, ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് വെളിപ്പെടുത്തി.

ഇനിയും നിരക്ഷരതയും ദാരിദ്ര്യവും ഇതര സാമൂഹ്യപ്രതിസന്ധികളും ലോകത്ത് ബാക്കിനില്ക്കേ മനുഷ്യാന്തസ്സു മാനിച്ചുകൊണ്ട് മാനവ സുസ്ഥിതിക്കും വികസനത്തിനുമായുള്ള സഭയുടെ പരിശ്രമത്തില്‍ ഇംഗ്ളണ്ടും പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്‍ച്ചുബിഷ്പ്പ നിക്കോള്‍സ് വ്യക്തമാക്കി.








All the contents on this site are copyrighted ©.