2012-02-17 10:16:49

കാരുണ്യത്തിന്‍റെ
കൂദാശ


16 ഫെബ്രുവരി 2012, റോം
കുമ്പസാരം വിശ്വാസാനുഭവത്തെക്കാള്‍ ദൈവിക കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമാണെന്ന് ആര്‍ച്ചുബിഷപ്പ് റെയ്നോ ഫിസിക്കേല്ലാ, സുവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ഉദ്ബോധിപ്പിച്ചു. റോമിലെ സാന്‍ ജൊവാന്നി റൊത്തോന്തോയില്‍ ഫെബ്രുവരി 12-മുതല്‍ സമ്മേളിച്ചിരിക്കുന്ന ആഗോള അനുരഞ്ജനവാര പരിപാടിയില്‍ നടത്തിയ ‘അനുരഞ്ജനത്തിന്‍റെ കൂദാശയും നവസുവിശേഷവത്ക്കരണവും’ എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ച്.

ക്രൈസ്തവ ജീവിതത്തില്‍ വിശ്വാസത്തിന്‍റെയും ക്രിസ്തു-ശിഷ്യത്വത്തിന്‍റെയും ഐക്യം പുനഃര്‍സ്ഥാപിക്കുന്ന കൂദാശയാണ് കുമ്പസാരമെന്നും, തെറ്റുകള്‍ തിരുത്താനും നന്മയിലേയ്ക്കു തിരിയുവാനുമുള്ള ഈ ദൈവികമാര്‍ഗ്ഗത്തിനു വഴങ്ങാത്തവര്‍, വിശ്വാസ പ്രതിസന്ധിയില്‍പ്പെട്ട് നിസ്സംഗരാവുകയും മെല്ലെ നിരീശ്വരത്വത്തില്‍ നിപിതിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്നു കാണുന്നതെന്നും, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി.
വിശ്വാസജീവിതത്തെയും അജപാലന മേഖലയെയും കുറിച്ചു കടന്നുകൂടുന്ന വികലമായ കാഴ്ചപ്പാടും ഇന്ന് ക്രൈസ്തവരെ അനുരഞ്ജനത്തിന്‍റെ കൂദാശയില്‍നിന്നു മാത്രമല്ല, ജീവിതത്തില്‍ ക്ഷമിക്കാനും രമ്യതപ്പെടാനുള്ള അവസരങ്ങളില്‍നിന്ന് അന്യവത്ക്കരിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.