2012-02-17 10:29:26

ഉത്തരവാദിത്വമില്ലായ്മ
അഴിമതിയെന്ന്


16 ഫെബ്രുവരി 2012, ബാംഗളൂര്‍
നവസുവിശേഷവത്ക്കരണം അഞ്ചാമത്തെ സുവിശേഷമെന്ന്, ബിഷപ്പ് തോമസ്സ് വാഴപ്പിള്ളി വൈദികരുടെ രൂപീകിരണത്തിനായുള്ള ദേശീയ മെത്രാന്‍ സമിതിയുടെ കമ്മിഷന്‍ ചെയര്‍മാന്‍ പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം തിയതി ബാംഗളൂരില്‍ സമ്മേളിച്ച ഭാരതത്തിലെ ഇടവകവൈദികരുടെ 10-ാമത് ദേശീയ സമ്മേളനത്തില്‍, ‘നവസുവിശേഷവത്ക്കരണം ഭാരതത്തില്‍’ എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തിലാണ് മൈസൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് വാഴപ്പിള്ളി ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്തുവിന്‍റെ നാലു സുവിശേഷങ്ങളും ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട്, ജീവിതസാക്ഷൃം 5-ാമത്തെ സുവിശേഷമായി മാറ്റിയെങ്കിലേ നവസുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാകൂ എന്ന്, ബിഷപ്പ് വാഴപ്പിള്ളി പ്രസ്താവിച്ചു. സുവിഷേഷവത്ക്കരണം ഓരോ ക്രൈസ്തവനിലും ആരംഭിക്കണമെന്നു പ്രസ്താവിച്ച ബിഷപ്പ് വാഴപ്പിള്ളി, പൗഹോഹിത്യ ജീവിതത്തിലുണ്ടായിരിക്കേണ്ട സുതാര്യതയാണ് സുവിശേഷവത്ക്കരണത്തിന് അടിസ്ഥാനമെന്നും പ്രസ്താവിച്ചു.

പുരോഹിതന്‍ സത്യസന്ധമായി ജീവിക്കുന്നില്ലെങ്കില്‍ അത് അഴിമതിയാണെന്നും,
കടമകള്‍ നിര്‍വ്വഹിക്കാതിരിക്കാത്തവരും അഴിമതിക്കാരാണെന്നും
ബിഷപ്പ് വാഴപ്പിള്ളി ആരോപിച്ചു. സുവിശേഷവത്ക്കരണം ഓരോ ക്രൈസ്തവനിലും വൈദികനിലും തുടക്കമിടുന്ന വിശ്വാസം യാഥാര്‍ത്ഥ്യമാക്കിയെങ്കിലേ, അത് കുടുംബങ്ങളിലേയ്ക്കും സമൂഹത്തിന്‍റെ വിവിധ തട്ടുകളിലേയ്ക്കും ലോകത്തിലേയ്ക്കും വ്യാപിക്കുകയുള്ളൂവെന്നും ബിഷപ്പ് വാഴപ്പിള്ളി വൈദികരുടെ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.