2012-02-16 20:27:22

ക്രിസ്തുസ്നേഹത്താല്‍ ഉത്തേജിതമാകുന്ന
ഭൂഖണ്ഡങ്ങള്‍ - ആഫ്രിക്കയും യൂറോപ്പും


16 ഫെബ്രുവരി 2012, വത്തിക്കാന്‍
വൈവിദ്ധ്യങ്ങള്‍ മറന്ന് അപ്പോസ്തലിക കൂട്ടായ്മയില്‍ ലോകത്തിന് ഒന്നായി ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും പങ്കുവയ്ക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 16-ാം തിയതി വ്യാഴാഴ്ച രാവിലെ ആഫ്രിക്കയിലെയും യൂറോപ്പിലെയും മെത്രാന്മാരുടെ സംഘത്തെ വത്തിക്കാനില്‍വച്ച് കൂടിക്കാഴ്യില്‍ സംയുക്തമായി അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ‘സുവിശേഷവത്ക്കരണ പാതയില്‍ ആഫ്രിക്കയും യൂറോപ്പും,’ എന്ന പ്രബന്ധവുമായി റോമില്‍ ചേര്‍ന്ന രണ്ടാമത് സമ്പോസിയത്തിന്‍റെ സമാപനത്തിലാണ് മാര്‍പാപ്പ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതിസന്ധികളുടെമദ്ധ്യേ വിശ്വാസം സജീവമായി പ്രഘോഷിക്കുന്ന ആഫ്രിക്കന്‍ ജനതയുടെ ലാളിത്യമാര്‍ന്ന ക്രൈസ്തവ ചൈതന്യം, സംസ്ക്കാരങ്ങളുടെയും വിശ്വാസത്തിന്‍റെയും പിള്ളത്തൊട്ടിലായിരുന്ന യൂറോപ്പിന് ഇന്ന് മാതൃകയാക്കാമെന്ന് മര്‍പാപ്പ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.

സുവിശേഷ പ്രഘോഷണ പദ്ധതികളില്‍ യൂറോപ്പിനെയും ആഫ്രിക്കിയെയും കൂട്ടിയിണക്കുന്ന വിശ്വാസത്തിന്‍റെയും ഉപവിയുടെയും കണ്ണികള്‍, ‘ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ ഒന്നായിത്തീരുകയും വളര്‍ന്ന് വലുതാവുകയും ചെയ്യട്ടെയെന്നും’ മാര്‍പാപ്പ മെത്രാന്‍ സംഘത്തോട് ആഹ്വാനംചെയ്തു. (2 കൊറി. 5, 14).








All the contents on this site are copyrighted ©.