2012-02-15 17:57:34

മതസ്വാതന്ത്ര്യം
സമാധാന മാര്‍ഗ്ഗം


15 ഫെബ്രുവരി 2012, റോം
മതസ്വാതന്ത്ര്യം സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന്, മോണ്സീഞ്ഞോര്‍ ചീദി ഇസ്സീസോ, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ സെക്രട്ടറി പ്രസ്താവിച്ചു.
വടക്കെ ആഫ്രിക്കയിലെയും മദ്ധ്യപൂര്‍വ്വ ദേശത്തെയും ക്രൈസ്ത-ഇസ്ലാം സാന്നിദ്ധ്യത്തെക്കുറിച്ച് പുറത്തിറക്കിയ പ്രബന്ധത്തിലാണ് മോണ്‍സീഞ്ഞോര്‍ ഇസ്സീസോ ഇപ്രകാരം ചൂണ്ടിക്കാണിച്ചത്.
ഇസ്ലാം ജനിക്കുന്നതിന് 6 നൂറ്റാണ്ടുകള്‍ക്കു മുന്നേ ആഫ്രിക്കയില്‍ ക്രൈസ്തവ സാന്നിദ്ധ്യമുണ്ടായിരുന്നുവെങ്കിലും, ആഫ്രിക്കാ ഭൂഖണ്ഡമിന്ന് ഇസ്ലാമിക ആധിപത്യത്തിലേയ്ക്കു നീങ്ങുകയാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി പ്രസ്താവിച്ചു.
ഈയിടെ കിഴക്കെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്ന സ്വേച്ഛാധിപത്യത്തിന്‍റെ അട്ടിമറിയും, ‘അറബ് വസന്ത’മെന്ന പേരിലുയര്‍ന്ന വിമോചന സംഘടയും ഫലത്തില്‍ ഇസ്ലാം ഭരണകൂടങ്ങള്‍ക്കാണ് രൂപംനല്കിയിരിക്കുന്നതെന്നും, മൊറോക്കോ, അള്‍ജീരിയ, ടുനീഷ്യാ, ഈജിപ്ത്, മാഗ്രേബ് എന്നീ രാജ്യങ്ങളില്‍ ഇസ്ലാം ദേശീയ മതമായി പ്രഖ്യാപിക്കപ്പെട്ട വസ്തുതയും മോണ്‍സീഞ്ഞോര്‍ ഇസ്സീസോ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യത്തിന് പ്രായോഗികവും നിയമപരവുമായ അംഗീകാരം
ഓരോ രാഷ്ട്രങ്ങളും നേടിയെടുക്കേണ്ടതാണെന്നും, മനസ്സാക്ഷിക്കനുസൃതമായി മതങ്ങള്‍ തിരഞ്ഞെടുക്കുവാനും ആ മതം സമൂഹത്തില്‍ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും മോണ്‍സീഞ്ഞോര്‍ ഇസ്സീസോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.