2012-02-15 18:28:58

ഫാദര്‍ ജോണ്‍ ആട്ടുള്ളി
വികാരി ജനറല്‍


15 ഫെബ്രുവരി 2012, ഇറ്റലി
Oblates of saint Joseph Osj, ആഗോള സന്യാസ സഭയുടെ വികാരി ജനറലായി ഫാദര്‍ ജോണ്‍ ആട്ടുള്ളി നിയമിതനായി. വടക്കെ ഇറ്റലിയിലെ ആസ്തിയിലുള്ള സഭയുടെ മാതൃഭവനത്തില്‍ ഫെബ്രുവരി 12-ാം തിയതി ചേര്‍ന്ന സഭാംഗങ്ങളുടെ പ്രതിനിധി സമ്മേളനമാണ് (Geneneral Chapter) 55 വയസ്സുള്ള ഫാദര്‍ ആട്ടുള്ളിയെ സഭയുടെ ഉന്നത അധികാരത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. മുന്‍വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റൃന്‍ ജക്കോബി സഭാ നിയമപ്രകാരമുള്ള കാലപരിധി എത്തിയതിനെ തുടര്‍ന്നുണ്ടായ നാമനിര്‍ദ്ദേശത്തിലൂടെയും വോട്ടെടുപ്പിലൂടെയുമാണ് സഭയുടെ ആഗോള പ്രതിനിധികള്‍ കേരളത്തിലെ Oblates of Saint Joseph സഭയുടെ മുന്‍-നോവിസ് മാസ്റ്ററും ഇപ്പോഴത്തെ പ്രവിന്‍ഷ്യലുമായ ഫാദര്‍ ജോണ്‍ ആട്ടുള്ളിയെ വികാരി ജനറാലായി നിയമിച്ചത്.

വരാപ്പുഴാ അതിരൂപതയിലെ കൂനമ്മാവ് ഇടവകാംഗമാണ് ഫാദര്‍ ജോണ്‍ ആട്ടുള്ളി.
വിശുദ്ധ ജോസഫ് മരേല്ലോ 1878-ല്‍ യുവാക്കളുടെ ക്ഷേമത്തിനും രൂപീകരണത്തിനുമായി സ്ഥാപിച്ച സന്യാസസമൂഹമാണ്, ഇന്ന് ആഗോള സഭയില്‍ യുവജനപ്രവര്‍ത്തനങ്ങളിലും അജപാലനരംഗത്തും ആതുരശുശ്രൂഷയിലുമായി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന, വിശുദ്ധ യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥതയിലുള്ള ഈ സന്യാസസമൂഹം. കേരളത്തില്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ളേറ്റ് സ്ഥാപനത്തിന് 50-വര്‍ഷത്തിലേറെ പഴക്കമുണ്ട്.

സഭാ സ്ഥാപകനായ വിശുദ്ധ മരേല്ലോയുടെ 10-ാമത്തെ പിന്‍ഗാമി, സഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ മിഷേല്‍ പിസ്ക്കോപ്പോയുടെ സഹകാരിയും അടുത്ത സ്ഥാനക്കാരനുമായിരിക്കും ഫാദര്‍ ജോണ്‍ ആട്ടുള്ളി.









All the contents on this site are copyrighted ©.