2012-02-14 16:50:41

സിറിയന്‍ പൗരന്‍മാരെ സംരക്ഷിക്കാന്‍ യു.എന്‍ മേധാവിയുടെ ആഹ്വാനം


14 ഫെബ്രുവരി 2012, ന്യൂയോര്‍ക്ക്
സിറിയയിലെ പ്രതിസന്ധി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്നാട്ടിലെ പൗരന്‍മാരെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി നവി പിള്ള . സിറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫെബ്രുവരി പതിമൂന്നാം തിയതി തിങ്കളാഴ്ച യു.എന്‍ നടത്തിയ പ്രത്യേക യോഗത്തിലാണ് നവി പിള്ളെ ഈ ആഹ്വാനം നടത്തിയത്. സിറിയന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സിറിയന്‍ ഭരണകൂടം പരാജയപ്പെട്ടു. അന്നാട്ടിലെ ജനത്തെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം വൈകിയാല്‍ സിറിയന്‍ ജനത ഇനിയും ഏറെ സഹിക്കേണ്ടിവരുമെന്നും അവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും പിള്ള പ്രസ്താവിച്ചു.








All the contents on this site are copyrighted ©.