2012-02-14 16:49:26

യു.എന്‍ സമാധാന പുരസ്ക്കാരം സാന്‍ സൂക്കിക്ക്


14 ഫെബ്രുവരി 2012, മ്യാന്‍മാര്‍
ഐക്യരാഷ്ട്ര സംഘടന ഏര്‍പ്പെടുത്തിയ സമാധാന പുരസ്ക്കാരം മ്യാന്‍മാറിലെ പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഔങ്ങ് സാന്‍ സൂക്കിക്ക് സമ്മാനിച്ചു. പുരസ്ക്കാരത്തിനര്‍ഹയായി പത്തുവര്‍ഷത്തിനുശേഷമാണ് സൂക്കി, മ്യാന്‍മാര്‍ സന്ദര്‍ശിക്കാനെത്തിയ യു.എന്‍ പ്രതിനിധി നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങിയത്. 2002ല്‍ പുരസ്ക്കാരത്തിന് അര്‍ഹയായെങ്കിലും വീട്ടുതടങ്കലിലായിരുന്നതിനാല്‍ സൂക്കിയ്ക്ക് പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ സാധിച്ചിരുന്നില്ല. സമാധാനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മന്‍ഡന്‍ജീത് സിന്‍ഹ് പുരസ്ക്കാരമാണ് യു.എന്‍ പ്രതിനിധി റൂഹെയ് ഹോസോയ പതിമൂന്നാം തിയതി തിങ്കളാഴ്ച സൂക്കിക്കു സമ്മാനിച്ചത്.








All the contents on this site are copyrighted ©.