2012-02-14 16:49:12

അയര്‍ലണ്ടിലെ ദേശീയ ആരോഗ്യപദ്ധതി - മെത്രാന്‍സമിതിയുടെ പ്രതികരണം


14 ഫെബ്രുവരി 2012, ഡബ്ലിന്‍
പൊതുജനത്തിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍വേണ്ടിയുള്ള ദേശീയ ആരോഗ്യ പദ്ധതികള്‍ വ്യക്തവും സുതാര്യവുമായിരിക്കണമെന്ന് അയര്‍ലണ്ടിലെ മെത്രാന്‍മാരുടെ സമിതി പ്രസ്താവിച്ചു. ദേശീയ ആരോഗ്യ പദ്ധതിയോടു പ്രതികരിച്ചുകൊണ്ട് മെത്രാന്‍സമിതിയുടെ നീതി സമാധാനകാര്യ വിഭാഗം പുറത്തിറക്കിയ വിജ്ഞാപനരേഖയിലാണ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. അന്നാട്ടിലെ ആരോഗ്യ സംരക്ഷണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ സന്ന്യസ്തസഭാ സമൂഹങ്ങളുടെ സേവനങ്ങള്‍ നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് റെയ്മണ്ട് ഫീല്‍ഡ് വിജ്ഞാപന രേഖയുടെ പ്രകാശന ചടങ്ങില്‍ അനുസ്മരിച്ചു. ആരോഗ്യ പദ്ധതികള്‍ ആതുര ശുശ്രൂഷാരംഗത്തു മാത്രമായി ഒതുക്കി നിറുത്താതെ ആരോഗ്യപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കുവാന്‍ ജനങ്ങളെ പരിശീലിപ്പിക്കുന്ന ഒരു സമഗ്രസംരംഭമായി പരിഗണിക്കണമെന്ന് ബിഷപ്പ് ഫീല്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.