2012-02-10 20:12:02

സ്നേഹം പ്രചോദനമാകണം
-മാര്‍പാപ്പ


10 ഫെബ്രുവരി 2012, വത്തിക്കാന്‍
സ്നേഹമാണ് മനുഷ്യ പ്രയത്നങ്ങള്‍ക്ക് പ്രചോദനമാകേണ്ടതെന്ന് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 10-ാം തിയതി രാവിലെ ജോണ്‍ പോള്‍ രണ്ടാമന്‍ ഫൗണ്ടേഷനിലം അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ആഫ്രിക്കയിലെ സഹാറാ പ്രഴിശ്യയുടെ അത്യുഷ്ണ മേഖലയില്‍ വരള്‍ച്ചയും ക്ലേശങ്ങളും അനുഭവിക്കുന്ന സാഹേല്‍ രാജ്യങ്ങളുടെ ക്ഷേമത്തിനുവേണ്ടി 1980-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ താല്പര്യപ്രകാരം സ്ഥാപിതമായതാണ് സാഹേലിന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഘടന, foundation for Sahel.
വിവിധ മതസ്ഥര്‍ ഇടതിങ്ങി പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും ദരിദ്രമേഖലയായ സാഹേലിലെ മാനുഷിക യാതനയില്‍ സമര്‍പ്പണമുള്ള ഉപവി പ്രവര്‍ത്തനങ്ങളിലൂടെ ക്രി്സതു സ്നേഹത്തിന്‍റെ പ്രകാശം പരത്തണമെന്ന് വത്തിക്കാന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ Cor Unum Pontifical Council-ന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായുടെ നേതൃത്വത്തിലെത്തിയ ഫൗണ്‍ഡേഷനിലെ അംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.
ആഗോളസഭയുടെ ഉപവി പ്രവര്‍ത്തന സംഘടനയായ കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കീഴില്‍ ജര്‍മ്മനിയിലെ സഭയുടെയും വത്തിക്കാന്‍റെയും പിന്‍ ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഉപവി പ്രസ്ഥാനമാണ് John Paul II Foundation.








All the contents on this site are copyrighted ©.