2012-02-10 20:04:26

ചൂഷണം
ഏഷ്യയിലും


10 ഫെബ്രുവരി 2012, റോം
കുട്ടികളുടെ ലൈംഗിക ചൂഷണം ആഗോള തലത്തിലുണ്ടെന്ന്, ആര്‍ച്ചുബിഷപ്പ് ലൂയി താഗ്ളേ, മനില അതിരൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ഫെബ്രുവരി 6-മുതല്‍ 9-വരെ തിയതികളില്‍, സഭയിലെ ലൈംഗിക ചൂഷണ വിഷയത്തെ അധികരിച്ച് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ആഗോള സിമ്പോസിയത്തില്‍ സംസാരിക്കവേയാണ്, ആര്‍ച്ചുബിഷപ്പ് താഗ്ളേ ഇപ്രകാരം പ്രസ്താവിച്ചത്.
ലൈംഗീക വേഴ്ചയ്ക്ക് വശംവദരാകാവുന്ന സമൂഹത്തിലെ ദുര്‍ബലരെയും കുട്ടികളെയും ചൂഷണംചെയ്യുന്ന തിന്മ യൂറോപ്പില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ഉണ്ടെന്ന് മനില അതിരൂപതാദ്ധ്യക്ഷൃന്‍ ആര്‍ച്ചുബിഷപ്പ് താഗ്ളേ ചൂണ്ടിക്കാട്ടി.
ചൂഷണവിധേയരായ കുഞ്ഞുങ്ങള്‍ക്കും യുവാക്കള്‍ക്കും തങ്ങളുടെ മാനക്കേടും മാനലികവ്യഥയും വെളിപ്പെടുത്താനുള്ള വൈഷമ്യമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ലൈംഗിക ചൂഷണം പരസ്യമാവാത്തതിനു കാരണമെന്ന് ആര്‍ച്ചുബിഷപ്പ് താഗ്ളേ തന്‍റെ പ്രബന്ധത്തില്‍ പ്രസ്താവിച്ചു.
ഏഷ്യന്‍ സംസ്ക്കാരത്തില്‍ ലൈംഗികതയിലും ലൈംഗിക പാളിച്ചയിലും കെട്ടുപിണഞ്ഞു കിടക്കുന്ന അപകര്‍ഷാതാബോധവും നാണവുമാണ് ചൂഷമത്തിന് വീണ്ടും വഴിതെളിക്കുന്നതെന്നും, ഒന്നും സംഭവിച്ചിട്ടില്ല, എന്ന പ്രതീതിയില്‍ സമൂഹം മുന്നോട്ടു നീങ്ങുന്നതെന്നും ആര്‍ച്ചുബിഷപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.