2012-02-10 19:59:12

ക്രൂരമായി പകപോക്കിയ
വിദ്യാര്‍ത്ഥി


10 ഫെബ്രുവരി 2012, ചെന്നൈ
വിദ്യാര്‍ത്ഥി തന്‍റെ അദ്ധ്യാപികയെ വകവരുത്തി. ഫെബ്രുവരി 8-ാം തിയതി ചെന്നയിലെ അര്‍മേനിയന്‍ സ്ട്രീറ്റിലുള്ള സെന്‍റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്ക്കൂളിലെ സയസ് അദ്ധ്യാപിക 41-വയസ്സുകാരി ഉമാ മഹേശ്വരിയെയാണ് തന്‍റെ തന്നെ വിദ്യാര്‍ത്ഥിയായ 15 വയസ്സുകാരന്‍ അഹമ്മദ് നിഷാദ് കുത്തി കൊലപ്പെടുത്തിയത്. ക്ലാസ്സുകളില്‍ സംബന്ധിക്കുന്നതിലുള്ള വീഴ്ചയും പഠനത്തിലുണ്ടായ പാളിച്ചയും പരാതിയായി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ അകല്‍ച്ചയും വ്യക്തിവൈരാഗ്യവും മാനസിക പിരിമുറുക്കവുമാണ് നിഷാദിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് സ്ക്കൂള്‍ മാനേജര്‍ ഫാദര്‍ ജോ ദേവാ, മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.