2012-02-10 20:02:18

ആരോപണം
അടിസ്ഥാനരഹിതം


10 ഫെബ്രുവരി 2012, റോം
വത്തിക്കാന്‍ ബാങ്കിന്‍റെമേലുള്ള അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി.
വിദേശ ബാങ്കുകള്‍ക്ക് വത്തിക്കാന്‍ നല്കുന്ന വന്‍വായ്പ്പയിന്മേല്‍ അഴിമതി നടത്തുന്നുവെന്ന് ഫെബ്രുവരി 9-ാം തിയതി ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനല്‍ La7 ലസേത്തേ ടെലിവിഷന്‍ ചാനല്‍ നടത്തിയ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി സമര്‍ത്ഥിച്ചു.
വത്തിക്കാന്‍റെ മതാത്മക ലക്ഷൃങ്ങള്‍ക്കായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും സ്ഥാപിതമായിട്ടുള്ള സാമ്പത്തിക സംവിധാനത്തെയാണ് ‘വത്തിക്കാന്‍ ബാങ്കെ’ന്നു ജനങ്ങള്‍ വിളിക്കുന്നതെന്നും മതസ്ഥാപനത്തിന്‍റെ സാമ്പത്തിക സംവിധാനം മാത്രമായ വത്തിക്കാന്‍ ബാങ്കിന് വിദേശ ബാങ്കുകളുമായി പണവായ്പ കൊടുക്ക-വാങ്ങല്‍ ഇല്ല എന്നതുതന്നെ ആരോപണം വ്യാജമെന്ന് വ്യക്തമാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് പ്രസ്താവിച്ചു.
സഭാ സ്ഥാപനങ്ങളും സഭയുടെ ഉപവിപ്രവര്‍ത്തന സംഘടനകളുമായുള്ള വത്തിക്കാന്‍റെ എല്ലാ പണമിടപാടുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ പോലെതന്നെ രേഖാപരമായും സുതാര്യമായും നിര്‍വ്വഹിക്കുന്ന വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനത്തിന്മേല്‍ അടിസ്ഥാരഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ അതിയായ ഖേദവും പ്രതിഷേധവും ഉണ്ടെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധായി ഫാദര്‍ ലൊമ്പാര്‍ഡി വര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.