2012-02-09 18:08:45

രാഷ്ട്രീയം കളിക്കയല്ലെന്ന്
മാര്‍ ക്ലീമിസ് ബാവാ


9 ഫെബ്രുവരി 2012, ബാംഗളൂര്‍
പാവങ്ങളെ അവഗണിക്കുന്ന വികസനത്തിന് സഭ കൂട്ടുനില്ക്കില്ലെന്ന്,
മാര്‍ ക്രീമിസ് ബാവാ, ദേശീയ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് ബാംഗളൂരില്‍ പ്രസ്താവിച്ചു. നവഭാരത നിര്‍മ്മിതിയുടെ പേരില്‍ സഭ രാഷ്ട്രീയം കളിക്കുകയാണെന്ന
ചിലരുടെ ആരോപണത്തോട് ഫെബ്രുവരി 8-ാം തിയതി ബാംഗളൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയാരുന്നു മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ക്ലീമിസ്.
രാഷ്ട്രീയ പരിമിതികളറിയാവുന്ന സഭ, രാഷ്ട്രീയം കളിക്കില്ലെന്നും, മറിച്ച് പാവങ്ങളോട് പക്ഷംചേര്‍ന്നുകൊണ്ട് അവരുടെ മനുഷ്യാന്തസ്സു മാനിക്കപ്പെടുന്നതിനും, അവരുടെ പുരോഗതിക്കും ശാക്തീകരണത്തിനുമായി നിലകൊള്ളുമെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും
തിരുവനന്തപുരം മെത്രാപ്പോലീത്തയുമായ മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.