2012-02-08 19:45:56

ആരോപണങ്ങള്‍
അന്വേഷണവിധേയം


8 ഫെബ്രുവരി 2012, റോം
ആരോപണങ്ങളില്‍ അന്വേഷണമാണ് കാര്യക്ഷമതയെന്ന്, ആല്‍ബേര്‍ത്തോ ഗസ്ബാരി വത്തിക്കാന്‍ റോഡിയോയുടെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ പ്രസ്താവിച്ചു.
വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തിന്‍റെ തൊഴില്‍ സംവിധനങ്ങളുടെമേല്‍ ഉന്നയിച്ച ആഴിമതി ആരോപണത്തോട് ഫെബ്രുവരി 7-ാം തിയതി ചൊവ്വാഴ്ച റോമില്‍ വാര്‍ത്താ ഏജെന്‍സികളോട് പ്രതികരിക്കുകയായിരുന്നു ഗസ്ബാരി. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാവുന്നതാണെന്നും, എന്നാല്‍ സത്യസന്ധമായി തൊഴിലിന്‍റെ കാര്യക്ഷമതയും നിലവാരവും തൊഴിലാളികളുടെ സമര്‍പ്പണവും പരിശോധിക്കാനുള്ള അവസരമാണിതെന്നും ഗസ്ബാരി ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ പോലുള്ള വന്‍സ്ഥാപനവുമായി തൊഴില്‍ കരാറിലേര്‍പ്പെടുന്നവരുടെ വിശ്വസ്തതയും കാര്യക്ഷമതയും ശാസ്ത്രീയമായി പഠിച്ച് വിലയിരുത്തിയില്ലെങ്കില്‍ വന്‍സാമ്പത്തിക ചോര്‍ച്ചയും നഷ്ടങ്ങളും സഭയ്ക്കുണ്ടാകുമെന്നും ഗസ്ബാരി പ്രസ്താവിച്ചു.
സഭയുടെ സമ്പത്ത് പാവങ്ങളുടേതാകയാല്‍, അതു സംരക്ഷിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തമാണ് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിനും അതിന്‍റെ കീഴിലുള്ള
എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ളതെന്നും, മാര്‍പാപ്പയുടെ അന്തര്‍ദേശീയ യാത്രകളുടെ സംവിധായകന്‍കൂടിയായ ഗസ്ബാരി വ്യക്തമാക്കി.








All the contents on this site are copyrighted ©.