2012-02-02 19:39:59

വിദ്യാലയങ്ങള്‍
വിശ്വാസ പരിസീലനത്തിന്‍റെ
പിള്ളത്തൊട്ടില്‍


2 ഫെബ്രുവരി 2012, ഫിലഡേല്‍ഫിയ
വിശ്വാസപരിശീലനത്തിന്‍റെ പിള്ളത്തൊട്ടിലാണ് കത്തോലിക്കാ വിദ്യാലയങ്ങളെന്ന്, ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷാപ്യൂ, ഫിലഡേല്‍ഫിയ അതിരൂപതാദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
ജനുവരി 31-ാം തിയതി വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഷാപ്യൂ ഇപ്രകാരം പ്രസ്താവിച്ചത്.
അറിവിന്‍റേയും വിശ്വാസത്തിന്‍റേയും സാമൂഹ്യജീവിതത്തിന്‍റേയും ബാലപാഠങ്ങള്‍ നല്കുന്ന വിദ്യാലയങ്ങളുടെ നിലവാരം നിലനിര്‍ത്തുന്നതിനുവേണ്ട ധാര്‍മ്മികവും സാമ്പത്തികവുമായ പിന്‍തുണയും സഹായവും സര്‍ക്കാരില്‍നിന്നെന്നപോലെ സമൂഹത്തില്‍നിന്നും എപ്പോഴും ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ്പ് സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. യുവജനങ്ങളുടെ സമഗ്രപുരോഗതി ലക്ഷൃംവച്ചുകൊണ്ട്, അവരെ നല്ലപൗരന്മാരും ദൈവഭയവും മനുഷ്യസ്നേഹവുമുള്ളവരാക്കാന്‍ പരിശ്രമിക്കുക എന്ന കത്തോലിക്കാ സ്ഥാപനങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി അവയെ പിന്‍തുണച്ചെങ്കില്‍ മാത്രമേ നല്ല വിദ്യാലയങ്ങള്‍ക്ക് നിലനില്പുണ്ടാവുകയുള്ളൂവെന്ന് അമേരിക്കയിലെ ദേശിയ മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ സെക്രട്ടറികൂടിയായ ആര്‍ച്ചുബിഷപ്പ് ഷാപ്യൂ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.