2012-02-02 19:45:46

മതപരിവര്‍ത്തനം
മനസ്സാക്ഷിയുടെ കാര്യം
CBCI Plenary Session


CBCI Plenary Session
2 ഫെബ്രുവരി 2012, ബാംഗളൂര്‍
നിര്‍ബന്ധമായ മത പരിവര്‍ത്തനം കത്തോലിക്കാ സഭയുടെ പദ്ധതിയല്ലെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഫെബ്രുവരി 1-ാം തിയതി ബാംഗളൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചത്.
2-മുതല്‍ 10-വരെ തിയതികളില്‍ ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളെജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു, സിബിസിഐയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. മതത്തിലേയ്ക്ക് ചേരാനുള്ള അഭിവാഞ്ഛ വളരെ വ്യക്തിപരവും ആന്തരികവുമാണെന്നും, അത് ബലപ്രയോഗംകൊണ്ടോ പ്രേരണകൊണ്ടോ സാധിക്കില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കത്തോലിക്കാസഭ നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന്,
മത മൗലികവാദികള്‍ പറഞ്ഞുപരത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, പരാതികള്‍ വന്നാല്‍ താന്‍‍ അന്വേഷിക്കാറുണ്ടെന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.