2012-02-02 19:54:20

ഭാരതീയ മിഷണറിമാരുടെ
വര്‍ദ്ധിച്ച ആഗോള സാന്നിദ്ധ്യം


2 ഫെബ്രുവരി 2012, മുമ്പൈ
രണ്ടാം സഹസ്രാബ്ദത്തില്‍ ഭാരതം സ്വീകരിച്ച യൂറോപ്യന്‍ മിഷണറിമാരുടെ നിസ്തുല സേവനത്തിനുള്ള പ്രതിനന്ദിയാണ് ഇന്നു കാണുന്ന വര്‍ദ്ധിച്ച ആഗോള ഭാരതിയ പ്രേഷിത സാന്നിദ്ധ്യമെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുമ്പൈയില്‍ പ്രസ്താവിച്ചു.
ഇന്തൃയില്‍നിന്നും ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പോയി പ്രവര്‍ത്തിക്കുന്ന മിഷണറിമാരെക്കുറിച്ച് മുമ്പൈ അതിരൂപതാംഗം, ഫാദര്‍ ബാല്‍ത്തസാര്‍ കാസ്തലീനോ നടത്തിയ ശാസ്ത്രീയ പഠനങ്ങളെ അധികരിച്ച് മാധ്യമങ്ങളോടു സംസാരിക്കവെയാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇപ്രകാരം പ്രസ്താവിച്ചത്. ഫാദര്‍ കാസ്തലീനോയുടെ 2012- ജനുവിരിയില്‍ ക്രോഡീകരിച്ച കണക്കുപ്രകാരം ആകെ 8868 മിഷണറിമാരാണ് ഇന്ത്യയില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മിഷന്‍കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും, അതില്‍ 1940-സന്ന്യാസ വൈദികരും, 226 രൂപതാ വൈദികരും, 159 സന്ന്യാസ സഹോദരങ്ങളും 6550 സന്യാസിനിമാരും ഉള്‍പ്പെടുന്നുവെന്ന് കാര്‍ദ്ദിനാള്‍ ഗ്രേഷ്യസ് മുബൈയില്‍ വെളിപ്പെടുത്തി. പഠനത്തിനും പ്രേഷിത ജോലിക്കുമായി യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ മിഷണറിമാര്‍ ഉള്ളതെങ്കിലും, പൂര്‍ണ്ണമായും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ മിഷണറിമാര്‍ ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ വിവിധ മിഷന്‍ കേന്ദ്രങ്ങളിലാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.








All the contents on this site are copyrighted ©.