2012-02-02 19:35:53

എവിടെയും
മാനിക്കപ്പെടേണ്ട
മനുഷ്യാന്തസ്സ്


2 ഫെബ്രുവരി 2012, അമേരിക്ക
മനുഷ്യാന്തസ്സിന് അതിര്‍വരമ്പുകള്‍ വയ്ക്കരുതെന്ന്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഹ്യൂ, അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോ അതിരൂപതാദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.
ജനുവരി 31-ാം തിയതി സാന്‍ ഫ്രാന്‍സിസ്ക്കോയിലെ സെന്‍റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കുടിയേറ്റക്കാരെ സംബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തില്‍, നിയമാനുസൃതമല്ലാതെ കുടിയേറുന്നവരെ നാടുകടത്തുകയും ജയിലിലടക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ കഠിനമായ പുതിയ നയത്തോട് വിയോജിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഹ്യൂ. ആഗോള കുടിയേറ്റപ്രതിഭാസത്തില്‍ ജാതിയുടെയോ മതത്തിന്‍റേയോ നിറത്തിന്‍റേയോ ദേശത്തിന്‍റേയോ അടിസ്ഥനത്തില്‍ മനുഷ്യവ്യക്തിയെ മാറ്റി നിറുത്താനാവില്ലെന്നും,
എവിടെയായിരുന്നാലും, ജയിലില്‍പ്പോലും കുടിയേറ്റക്കാരുടെ മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്ന് ആര്‍ച്ചുബിഷപ്പ് ഹ്യൂ പ്രസ്താവിച്ചു. ദാരിദ്ര്യം, യുദ്ധം, അഭ്യന്തകലാപം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ക്ഷോഭം എന്നിവയുടെ പിടിയില്‍നിന്നും ഓടിരക്ഷപ്പെട്ട് അഭയാര്‍ത്ഥികളായെത്തുന്നവരെ, ബന്ധികളാക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതുവഴി അനാഥത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചും കഞ്ഞുങ്ങളെക്കുറിച്ചും മാനുഷിക പരിഗണന കാണിക്കണമെന്നും കര്‍ദ്ദിനാള്‍ ഹ്യൂ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.