2012-02-01 19:07:01

ബെവിലാക്വാ
അന്തരിച്ചു
പാപ്പാ അനുശോചിച്ചു


01 ഫെബ്രുവരി 2012, ഫിലാഡെല്‍ഫിയ
അമേരിക്കയിലെ ഫിലാഡെല്‍ഫിയയുടെ മുന്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ ബെവിലാക്വായുടെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.
തന്‍റെ അജപാലനശുശ്രൂഷയില്‍ സാമൂഹ്യനീതിയുടെ പാതയില്‍ അമേരിക്കയിലെ കുടിയേറ്റക്കാരായ ജനതയ്ക്കുവേണ്ടിയും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭാ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിലും കര്‍ദ്ദിനാള്‍ ബെവിലാക്വാ നല്കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ പാപ്പാ അനുസ്മരിച്ചു. 88-ാംമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ജനുവരി 31-ാം തിയതി പെന്‍സില്‍വേനിയായില്‍ മരണമടഞ്ഞ കര്‍ദ്ദിനാള്‍ അന്തോണിയോ ബെവിലാക്വായുടെ കുടുംബാങ്ങള്‍ക്കും ഫിലാഡെല്‍ഫിയ അതിരൂപതയിലെ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും ജനങ്ങള്‍ക്കും മാര്‍പാപ്പ തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം അറിയിച്ചു.








All the contents on this site are copyrighted ©.