2012-02-01 19:46:39

ജനസംഖ്യാ ശോഷണമാണം
സാമ്പത്തിക മാന്ദ്യകാരണം


01 ഫെബ്രുവരി 2012, റോം
ജനസംഖ്യാ നിരക്കിലുള്ള ശോഷണമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ മൂലകാരണമെന്ന്, എത്തോരെ തെദേസ്ക്കി, വത്തിക്കാന്‍ ബങ്കിന്‍റെ പ്രസിഡന്‍റ് വെളിപ്പെടുത്തി.
ജനുവരി 19-ാം തിയതി ഇറ്റലിയന്‍ പാര്‍ലിമെന്‍റില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ തെദേസ്ക്കി തന്‍റെ പഠനഫലം പ്രഖ്യാപിച്ചത്.
യൂറോപ്പില്‍ മാത്രമല്ല, ആഗോളതലത്തിലും എഴുപതുകള്‍ മുതല്‍ ഉണ്ടായിട്ടുള്ള ജനന നിയന്ത്രണ പ്രക്രിയ കാരണമാക്കിയ മാനശേഷിയുടെ പതനമാണ് രാഷ്ട്രങ്ങളുടെയും തുടര്‍ന്ന് ലോകത്തിന്‍റെയും സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിതെളിച്ച അടിസ്ഥാനകാരണമെന്ന് തെദേസ്ക്കി ചൂണ്ടിക്കാട്ടി. ജനസംഖ്യാ നിയന്ത്രണംമൂലം വിവിധ മേഖലകളില്‍ ഉല്പാദനശേഷി കുറയുക മാത്രമല്ല, കാര്യക്ഷമതയുമുള്ള ജനസംഖ്യയും ഗണ്യമായി താഴുകയുണ്ടായി. അങ്ങനെ വയോവൃദ്ധരുടെ എണ്ണം പൊടുന്നനെ വര്‍ദ്ധിക്കുകയും ദേശീയ തലത്തില്‍ ജനശക്തിയുടെ കുറവ് വ്യവസായം കാഷീകോല്പാദനം എന്നീ മേഖലകളെ അധഃപതനത്തിലാഴ്ത്തിയത് സാമ്പത്തിക മാന്ദ്യത്തിന് കാരണമായെന്ന് തെദേസ്ക്കി വ്യക്തമാക്കി.

രാഷ്ട്രങ്ങളുടെ ഉല്പാദന മേഖലകള്‍ മാനവശേഷിയില്ലാതെ തകര്‍ന്നപ്പോള്‍ ഉല്പാദനം ജനപ്പെരുപ്പമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കു മാറ്റിയതോടെ യൂറോപ്പില്‍ തൊഴിലില്ലായ്മയുടെ തോത് വര്‍ദ്ധിച്ചതും ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ മറ്റൊരു വശമാണെന്ന് തെദേസ്ക്കി പാര്‍ലിമെന്‍ററി അംഗങ്ങളോട് വിശദീകരിച്ചു.
ഇന്ന് ലോകത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഉപഭോഗ സംസ്ക്കാരംമൂലം സമ്പത്ത് ചിലവൊഴിച്ചു തീര്‍ക്കുകയും, സമ്പാദ്യനിരക്ക് 27 ശതമാനത്തില്‍നിന്നും 4.5 ശതമാനമായി ആഗോളതലത്തില്‍ താഴ്ന്നപ്പോള്‍ ബാങ്കുകളുടെ ധനശേഖരം തീരെ തകര്‍ന്നതും സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് തെദേസ്ക്കി വെളിപ്പെടുത്തി.









All the contents on this site are copyrighted ©.