2012-01-31 16:26:04

ആരാധനാ സ്വാതന്ത്ര്യത്തിനായി ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ പ്രകടനം നടത്തി


31 ജനുവരി 2012, ജക്കാര്‍ത്ത
ആരാധനാ സ്വാതന്ത്ര്യത്തിനായി ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍ പ്രകടനം നടത്തി. പശ്ചിമ ജാവ പ്രദേശത്തു നിന്നുള്ള ഇരുന്നൂറോളം ക്രൈസ്തവപ്രതിനിധികളാണ് പ്രസിഡന്‍റിന്‍റെ ആസ്ഥാന മന്ദിരത്തിനു മുന്‍പില്‍ പ്രതിഷേധപ്രകടനം നടത്തിയത്. പ്രസിഡന്‍റ് സുശിലോ യുധോയനോ ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ക്രൈസ്തവ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യഥാസ്ഥിക നിലപാടുള്ള ചില മുസ്ലീം സംഘങ്ങള്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയും ദൈവാലയങ്ങളില്‍ ആരാധന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഗൗരവമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഇന്തോനേഷ്യയിലെ ക്രൈസ്തവ സമിതിയുടെ വക്താവ് ബോന സിഗലിങ്ഗ് കുറ്റപ്പെടുത്തി.








All the contents on this site are copyrighted ©.