2012-01-30 16:41:40

ആഫ്രിക്കന്‍ രാജ്യങ്ങള്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ബാന്‍ കി മൂണ്‍


30 ജനുവരി 2012, ആഡിസ് അബാബ
ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ പൗരന്‍മാരുടെ സാമൂഹ്യവും, രാഷ്ട്രീയവും, സാമ്പത്തീകവും, സാമൂഹ്യവുമായ അവകാശങ്ങള്‍ കാത്തുസംരക്ഷിക്കുന്നത് അന്നാടുകളില്‍ സുസ്ഥിരതയും വികസനവും ഉറപ്പുനല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍. ആഫ്രിക്കന്‍ യൂണിയന്‍റെ വാര്‍ഷിക ഉച്ചകോടിയിലാണ് ബാന്‍ കി മൂണിന്‍റെ ഈ ആഹ്വാനം. ഇരുപത്തിയഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇക്കൊല്ലം ദേശീയ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ മികച്ച ആസൂത്രണത്തോടെ സുതാര്യമായി നടത്തണമെന്നു അഭ്യര്‍ത്ഥിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ലിംഗവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ ബാന്‍ കി മൂണ്‍ അന്താരാഷ്ട്ര മനുഷ്യാവാകാശപ്രഖ്യാപനം എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ളതാണെന്ന് പ്രസ്താവിച്ചു. ആഫ്രിക്കയിലെ സ്ത്രീകളുടേയും യുവജനങ്ങളുടേയും ഉന്നമനത്തിനായി സംയുക്തപ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഐക്യരാഷ്ട്രസംഘടനയ്ക്കും ആഫ്രിക്കന്‍ യൂണിയനും സാധിക്കുമെന്ന് മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.









All the contents on this site are copyrighted ©.