2012-01-25 18:21:03

‘ജനതകള്‍ക്കു പ്രകാശം’
ആഗോള മിഷന്‍ദിന സന്ദേശം


25 ജനുവരി 2012, വത്തിക്കാന്‍
ജനതകള്‍ക്കു പ്രകാശം Ad Gentes എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ – ഇന്നും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ രൂപരേഖയാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ.

ജനുവരി 25-ാം തിയതി, ബുധനാഴ്ച, വത്തിക്കാനില്‍ പുറത്തിറക്കിയ
ആഗോള മിഷന്‍ദിന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ജനതകള്‍ക്കു പ്രകാശം Ad Gentes എന്ന പ്രമാണരേഖയുടെ 50-ാം വാര്‍ഷികവും, ആസന്നമാകുന്ന വിശ്വാസ വര്‍ഷാചരണവും, നവസുവിശേഷവത്ക്കരണത്തെ ആധാരമാക്കിയുള്ള മദ്ധ്യപൂര്‍വ്വ ദേശത്തെ മെത്രാന്മാരുടെ സിനഡു സമ്മേളനവും കത്തോലിക്കാ സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തെ പുനരാവിഷ്ക്കരിക്കുവാന്‍ നവോന്മേഷംപകരേണ്ട ഘടകങ്ങളാണെന്ന് മാര്‍പാപ്പ സന്ദേശത്തിന്‍റെ ആമുഖത്തില്‍ പ്രസ്താവിച്ചു.

ജൂബിലി ആഘോഷിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസും,
അതിനായി ഒത്തുചേര്‍ന്ന സകലജാതികളുടെയുംമദ്ധ്യേ ഇടകലര്‍ന്നു കിടക്കുന്ന സഭാ നേതൃത്വത്തിന്‍റെ പ്രതിനിധികളുടെ ബൃഹത്തായ സമ്മേളനവും കത്തോലിക്കാ സഭയുടെ പ്രഭയാര്‍ന്ന ആഗോള സ്വഭാവം വിളിച്ചോതുന്നതായിരുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

“നിങ്ങള്‍ പോയി സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍,” മാര്‍ക്കോസ് 16, 15 എന്ന ക്രിസ്തുനാഥന്‍റെ കല്പനയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസും സഭയുടെ പ്രബോധനാധികാരവും ജനതകള്‍ക്കു പ്രകാശം എന്ന പ്രമാണരേഖയിലൂടെ വ്യാഖ്യാനിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

ക്രിസ്തുവിനെ അറിയാത്തവരുടെ എണ്ണം ഇനിയും ലോകത്ത് വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തിലത്തില്‍ ജനതകള്‍ക്ക് പ്രകാശമെന്ന സുവിശേഷപ്രഘോഷണ ദൗത്യം പൂര്‍വ്വോപരി ഊര്‍ജ്ജസ്വലമാക്കേണ്ടതാണെന്നും പാപ്പാ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.