2012-01-25 18:11:37

നവസ്നാനാര്‍ത്ഥികള്‍
മൗലികമായ
സുവിശേഷസാക്ഷികള്‍


25 ജനുവരി 2012, വത്തിക്കാന്‍
മൗലികമായ സുവിശേഷസാക്ഷൃവും ജീവിതവുമാണ് സഭയിലെ നവജ്ഞാനസ്നാനാര്‍ത്ഥി സമൂഹങ്ങള്‍ neo-catechumenate communities നയിക്കേണ്ടതെന്ന് മാര്‍പാപ്പ.

ക്രിസ്തുവിലുള്ള അടിസ്ഥാന നവീകരണം ലക്ഷൃംവച്ചുകൊണ്ടുള്ള നവസ്നാനാര്‍ത്ഥി പ്രസ്ഥാനത്തിലെ അംഗങ്ങളെ ജനുവരി 20-ാം തിയതി വത്തിക്കാനില്‍വച്ച് ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

സമ്പത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും സുരക്ഷിതത്ത്വം പാടേ ഉപേക്ഷിച്ചിട്ടാണ് വലിച്ചെറിഞ്ഞാണ് നവസ്നാനാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ മൗലികമായി പ്രഘോഷിക്കുക, എന്ന വെല്ലുവിളി സ്വീകരിച്ചിരിക്കേണ്ടതെന്ന്, പ്രസ്ഥാനത്തിന് നേതൃത്വംനല്കുന്ന പ്രതിനിധികളോട് പാപ്പാ ആഹ്വാനംചെയ്തു.

ജനങ്ങള്‍ക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുക, ക്രിസ്തുവിലേയ്ക്ക് ജനങ്ങളെ അടുപ്പിക്കുക – എന്നതാണ് ഇന്ന് സുവിശേഷവത്ക്കരണത്തിന് ജീവനേകേണ്ട പ്രക്രിയയെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

ഇന്നത്തെ സമൂഹത്തില്‍ മുന്തിനില്ക്കുന്ന സ്വാര്‍ത്ഥമായ വ്യക്തിമാഹാത്മ്യവാദം തള്ളിക്കളഞ്ഞ് ക്രിസ്തുവില്‍ ഒരു നവസൃഷ്ടിയായും സമൂഹത്തില്‍ സുവിശേഷസാക്ഷിയായും ഇറങ്ങുന്നതാണ് നവസ്നാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ (neo-catechumenate movement) ലക്ഷൃംവയ്ക്കേണ്ടതെന്നും പാപ്പാ അനുസ്മരിച്ചു.








All the contents on this site are copyrighted ©.