2012-01-25 18:26:38

അക്ഷരങ്ങളുടെ
ആചാര്യന്
ആദരാഞ്ജ്ജലി


25 ജനുവരി 2012, കണ്ണൂര്
ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന അഴീക്കോടിന് ആദരാഞ്ജ്ജലി!
പതിറ്റാണ്ടുകളായി മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച സുകുമാര്അഴീക്കോടിന്റെ അര്ത്ഥസാന്ദ്രമായ ശബ്ദം നിലച്ചു. ജനുവരി 24-ാം തിയതി തൃശ്ശൂര്അമല ആശുപത്രിയില്വച്ചായിരുന്നു അന്ത്യം. അര്ബുദ ബാധയെ തുടര്ന്നുണ്ടായ ആലസ്യങ്ങളാണ് പണ്ഡിതനും പ്രാസംഗികവും, അദ്ധ്യാപകനും ഗാന്ധിയനും, ചിന്തകനും സാഹിത്യകാരനുമായ അഴീക്കോടിന്റെ അന്ത്യം കുറിച്ചത്.

മലയാള മനസ്സിനെ ഉണര്ത്തിയ ഗന്ധര്വ്വനാദംപോലെ പ്രഭാഷണകലയുടെ സാന്ദ്രലയമായിരുന്നു അഴീക്കോട്. കണ്ണൂരിലെ അഴീക്കോട് ഗ്രാമത്തില്1926-ല്ജനിച്ചു. നാട്ടില്ത്തന്നെ വിദ്യാഭ്യാസം നേടിയശേഷം, സ്ക്കൂള്അദ്ധ്യാപകനും, കോളെജ് പ്രഫസറുമായി തുടക്കമിട്ട ലളിത ജീവിതത്തിലേയ്ക്ക്, കോളെജ് പ്രിന്സിപ്പാള്, സര്വ്വകലാശാലാ വൈസ്-ചാന്സലര്, സാഹിത്യ അക്കാഡമി ചെയര്മാന്എന്നീ ഉന്നതസ്ഥാനങ്ങളും തേടിയെത്തി.

അക്ഷരങ്ങളെ പ്രണയിച്ച അഴീക്കോട് അവിവാഹിതനായി ജീവിച്ചു. സീതാകാവ്യം, സാഹിത്യവിമര്ശനം മുതല്30-ഓളം കൃതികളുളള അഴീക്കോടിന്റെ ഏറെ ശ്രദ്ധേയവും വിവിധ ഭാഷകളില്പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമായ രചനയാണ് തത്ത്വമസ്സിഃ.

“ശബ്ദമില്ലാത്തവരുടെ ശബ്ദമാകാം; ഞാന്അവര്ക്കുവേണ്ടി ഗര്ജ്ജിക്കാം,” എന്നു പറഞ്ഞ ഈ 85-കാരന്മനുഷ്യസ്നേഹിയുടെ തൊണ്ടയിലെ മാംസപേശികള്സത്യത്തിനും നീതിക്കും സമാധാനത്തിനുംവേണ്ടി മരിക്കുവരെ സ്പന്ദിച്ചിരുന്നു.
മലായളത്തിന് അക്ഷരങ്ങളുടെ പുതിയ ചക്രവാളങ്ങള്തുറന്നിട്ട അഴീക്കോടിന്റെ ഭൗതികാവശിഷ്ടങ്ങള്കണ്ണൂര്പയ്യമ്പലത്ത് ജനുവരി 25-ന് എല്ലാ ബഹുമതികളോടുംകൂടെ സംസ്കരിച്ചു.








All the contents on this site are copyrighted ©.