2012-01-24 16:15:20

ആഫ്രിക്കയില്‍ സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്ത സംഭവത്തെ കത്തോലിക്കാസഭ രൂക്ഷമായി വിമര്‍ശിക്കുന്നു


23 ജനുവരി 2012, ലിലോങ്ക്വേ - മലാവി
തെക്കുകിഴക്കന്‍ ‌ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ യഥാസ്ഥിക വസ്ത്രധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി പാന്‍റ്സും ചെറിയ പാവാടയും ധരിച്ച സ്ത്രീകളെ ഒരു സംഘം വ്യാപാരികള്‍ ആക്രമിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത സംഭവത്തെ അന്നാട്ടിലെ മെത്രാന്‍മാരുടെ സമിതി രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്നത് മര്യാദയ്ക്കു നിരക്കാത്തതും അസ്വീകാര്യവുമാണെന്ന് മെത്രാന്‍സമിതിയുടെ നീതിസമാധാനകാര്യവിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. മനുഷ്യത്വത്തിന് നിരക്കാത്ത രീതിയില്‍ സ്ത്രീകളെ അപമാനിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് നീതിസമാധാനകാര്യവിഭാഗത്തിന്‍റെ പ്രതിനിധി ജോയ്സ് ബാന്‍ഡ പ്രസ്താവിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ തദ്ദേശ ഭരണകൂടങ്ങള്‍ സ്വീകരിക്കണമെന്നും ബാന്‍ഡ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.