2012-01-23 17:36:36

ഏഷ്യന്‍ സംസ്ക്കാരങ്ങളുടെ സംവാദം


23 ജനുവരി 2012, ബാങ്കോക്ക്
ഏഷ്യയില്‍ സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും മുഖ്യപാത സംസ്ക്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദമാണെന്ന് ആര്‍ച്ചുബിഷപ്പ് തോമാസ് മേനാംപറമ്പില്‍. ഏഷ്യയിലെ മെത്രാന്‍മാരുടെ സംയുക്തസമിതി ഏഷ്യന്‍ സംസ്ക്കാരങ്ങളുടെ സംവാദം എന്ന പ്രമേയത്തോടെ ബാങ്കോക്കില്‍ നടത്തുന്ന അന്താരാഷ്ട്ര പഠനശിബിരത്തിലാണ് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ ഇപ്രകാരം പ്രസ്താവിച്ചത്. പന്ത്രണ്ടു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മത-സാംസ്ക്കാരിക പ്രതിനിധികള്‍ പഠനശിബിരത്തില്‍ പങ്കെടുത്തു.
സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന അക്രമം, അഴിമതി, പ്രകൃതി നശീകരണം, മൂല്യച്യുതി തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ തനതായ സംഭാവനകള്‍ നല്‍കാന്‍ വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കു സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുന്ന സംവാദത്തിന്‍റെ പാത സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.