2012-01-23 17:37:12

ഇക്വദോറില്‍ മതസ്വാതന്ത്ര്യ – സമത്വ നിയമ നിര്‍മ്മാണം


23 ജനുവരി 2012, കീത്തോ
ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വദോറിലെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യ – സമത്വ നിയമം മതവിഭാഗങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടസമാകരുതെന്ന് അന്നാട്ടിലെ സഭാമേലധികാരികള്‍. പ്രസ്തുത നിയമപ്രകാരം രൂപീകരിക്കപ്പെടുന്ന മതസ്വാതന്ത്ര്യ – സമത്വ നിയന്ത്രണ സമിതി മതസമൂഹങ്ങളുടെ അവകാശങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാരിന്‍റെ നീക്കമാണെന്ന് ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് കത്തോലിക്കാസഭാധ്യക്ഷന്‍മാര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രവും വേര്‍തിരിച്ചുകാണുന്ന മതേതര രാഷ്ട്രമായ ഇക്വഡോറില്‍ മതസ്വാതന്ത്ര്യ നിയന്ത്രണ സമിതി രൂപീകരിക്കപ്പെടുന്നത് ആശ്ചര്യകരമാണെന്ന് ബിഷപ്പ് ഗ്വീദോ ഇയാന്‍ കാലെ പ്രസ്താവിച്ചു. മതസമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വിവിധ ക്രൈസ്തസമൂഹങ്ങള്‍ സംയുക്തമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ഇരുപതാം തിയതി നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ പരിഗണയിലാണ്.








All the contents on this site are copyrighted ©.