2012-01-18 17:52:17

പാപ്പായുടെ
പ്രബോധനങ്ങള്‍
സഭൈക്യപ്രധാനം


18 ജനുവരി 2012, റോം
പാപ്പായുടെ പ്രബോധനങ്ങളുടെ കേന്ദ്രബിന്ദു സഭൈക്യ ചിന്തയാണെന്ന്, കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. സഭകള്‍ ആചരിക്കുന്ന ക്രൈസ്തവൈക്യ വാരത്തോടനുബന്ധിച്ച്
റോമില്‍ ജനുവരി 17-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് ഇപ്രകാരം പ്രസ്താവിച്ചത്.

ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യമാണ് ‘ഒന്നായിരിക്കുവാനുള്ള’ ഐക്യത്തിന്‍റെ ആഹ്വാനവുമെന്നും, അത് ആന്തിരികവും അദൃശ്യവുമായ ഐക്യമല്ല മറിച്ച്,
ഈ ഭൂമിയില്‍ ദൃശ്യവും യാഥാര്‍ത്ഥ്യവുമാക്കേണ്ട ഒന്നാണെന്നും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ‘നസ്രായനായ യേശു’ രണ്ടാം വാല്യം, ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കോഹ് സമര്‍ത്ഥിച്ചു. ഐക്യം അദൃശ്യമായ ദൈവിക ദാനമാണെങ്കിലും വിശ്വാസ ജീവിതത്തില്‍ സാക്ഷാത്ക്കരിക്കേണ്ടതും ഈ ലോകത്ത് ദൃശ്യമാക്കേണ്ടുതുമായ സഭയുടെ ദൗത്യമാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. സഭ വിഭാവനംചെയ്തിരിക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതിയും
സഭകളുടെ സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ പാതയിലുള്ള സജീവമായ അന്വേഷണവും പരിശ്രമവുമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ കോഹ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.