2012-01-17 17:11:49

മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് ബാന്‍ കി മൂണ്‍


17 ജനുവരി 2012, ദജമെന – ഛാഡ്
മദ്ധ്യ ആഫ്രിക്കയിലെ പുതിയ വെല്ലുവിളികളെ നേരിടാന്‍ മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളുടെ അതിര്‍ത്തി സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തീക കൂട്ടായ്മ (ECCAS) ഛാഡില്‍ നടത്തിയ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഈ ആഹ്വാനം നടത്തിയത്. കള്ളക്കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കച്ചവടം തുടങ്ങിയ ഭീഷണികള്‍ നേരിടാന്‍ അതിര്‍ത്തി സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനപൂര്‍ണ്ണമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഏകീകരണത്തിന്‍റേയും പുതിയ ഘട്ടത്തിലേക്കു മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പ്രവേശിക്കാന്‍ സഹായകമായ വിധത്തില്‍ അന്നാടുകളില്‍ സായുധ സംഘര്‍ഷങ്ങള്‍ കുറഞ്ഞുവരുന്നതില്‍ ബാന്‍ കി മൂണ്‍ സംതൃപ്തി രേഖപ്പെടുത്തി. എന്നിരുന്നാലും പുതിയ വെല്ലുവിളികള്‍ പ്രാദേശിക വികസനത്തിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.








All the contents on this site are copyrighted ©.