2012-01-16 17:11:37

പരസ്പരാദരവും സഹിഷ്ണുതയും സാമൂഹ്യ അതിര്‍വരമ്പുകള്‍ മറികടക്കാനുള്ള മാര്‍ഗം


16 ജനുവരി 2012, ഫൈസലാബാദ്
സാമൂഹ്യ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ അന്യരെ മനസിലാക്കിക്കൊണ്ട് പരസ്പരാദരവിന്‍റേയും സഹിഷ്ണുതയുടേയും പാതയിലൂടെ സഞ്ചരിക്കണമെന്ന് ഫൈസലാബാദ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂത്ത്. ഫൈസലബാദില്‍ നടന്ന ക്രൈസ്തവ - ഇസ്ലാം മതാന്തര സമാധാനസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഈ പ്രസ്താവന നടത്തിയത്. രാഷ്ട്രവും മതവും തമ്മില്‍ വേര്‍തിരിക്കപ്പെടേണ്ടതിനെക്കുറിച്ച് ആര്‍ച്ചു ബിഷപ്പ് തന്‍റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പൗരന്‍മാരുടെ
ജാതിയും മതവും രാഷ്ട്രീയകാര്യങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണണമെന്നും അവ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന ഘടകങ്ങളായിരിക്കരുതെന്നും അദ്ദേഹം പ്രസ്താവിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ലോകസമാധാനദിന സന്ദേശത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പാക്കിസ്ഥാനിലെ ഫൈസലബാദ് അതിരൂപത സംഘടിപ്പിച്ച ക്രൈസ്തവ - ഇസ്ലാം മതാന്തര സമാധാനസമ്മേളനത്തില്‍ നിരവധി പുരോഹിതരും, ഇസ്ലാം നേതാക്കളും, പണ്ഡിതരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുത്തു.








All the contents on this site are copyrighted ©.