2012-01-16 17:11:59

ഏഷ്യയിലെ പെണ്‍ ഭ്രൂണഹത്യാ നിരക്ക് ആശങ്കാജനകം


16 ജനുവരി 2012,
പെണ്‍ ഭ്രൂണഹത്യാ നിരക്ക് ലോകജനസംഖ്യയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യു.എന്‍ ജനസംഖ്യാ വിഭാഗവും അമേരിക്കയിലെ അന്തര്‍ദേശീയ ജനസംഖ്യാകണക്കെടുപ്പു കേന്ദ്രവും പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പെണ്‍ഭ്രൂണഹത്യാ – ശിശുഹത്യാ നിരക്കില്‍ ഏഷ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണ്: 120 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തീക ശക്തിയുമായ ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യയും ശിശുഹത്യയും വ്യാപകമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ സ്ത്രീ പുരുഷ ജനനനിരക്കില്‍ വന്‍ അന്തരമാണ് പ്രകടമാകുന്നത്. ആറുവയസുവരെ പ്രായമുള്ള കുട്ടികളുടെ ഇടയില്‍ 120 ആണ്‍കുട്ടികള്‍ക്ക് നൂറോ അതില്‍ കുറവോ പെണ്‍കുട്ടികള്‍ എന്നാണ് ഈ പ്രദേശങ്ങളിലെ കണക്ക്. തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ 115:100 എന്ന നിരക്കാണ് ഉള്ളത്.
ചൈന 1979 മുതല്‍ ഒരു കുടുംബത്തില് ഒരു കുട്ടി എന്ന നയം പിന്തുടരാന്‍ ആരംഭിച്ചതോടെയാണ് അന്നാട്ടിലെ സ്ത്രീ പുരുഷാനുപാതത്തില്‍ ക്രമാതീതമായ അന്തരം പ്രകടമാകാന്‍ തുടങ്ങിയത്.









All the contents on this site are copyrighted ©.