2012-01-16 17:12:20

2011ല്‍ ഇന്ത്യയില്‍ 2000ലേറെ ക്രൈസ്തവ പീഡന കേസുകള്‍


16 ജനുവരി 2012, മുംബൈ
2011ാം ആണ്ടില്‍ 2141 ക്രൈസ്തവര്‍ ഇന്ത്യയില്‍ പീഡനങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സെക്കുലര്‍ ഫോറമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്ന ആക്രമണങ്ങളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കര്‍ണ്ണാടക, ഒറീസ്സ, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടന്നത്. കഴിഞ്ഞവര്‍ഷം ഏകദേശം ആയിരത്തോളം ക്രൈസ്തവകുടുംബങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് 2012ാം ആണ്ടില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുടെന്ന് മുന്നറിയിപ്പു നല്‍കി.








All the contents on this site are copyrighted ©.