2012-01-11 18:25:16

പ്രവാസിദിനം
ജനുവരി 15


11 ജനുവരി 2012, ഇംഗ്ലണ്ട്
കുടിയേറ്റ പ്രതിഭാസം ക്രിസ്തുമസ്സ് മഹോത്സവത്തില്‍ ശക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് ബിഷപ്പ് പാട്രിക്ക് ലിഞ്ച്, ഇംഗ്ലണ്ടിന്‍റെയും വെയില്‍സിന്‍റെയും ദേശീയ മെത്രാന്‍ സമിതിയുടെ വക്താവ് പ്രസ്താവിച്ചു. ക്രിസ്തുവിനെ തേടി, നാടും വീടും വിട്ടിറങ്ങിയ ഇടയസമൂഹവും, മൂന്നു രാജാക്കന്മാരും ആധുനിക കുടിയേറ്റ പ്രതിഭാസത്തിന്‍റെ പ്രതീകങ്ങളാണെന്ന് ജനുവരി 15-ന് സഭ ആചരിക്കുന്ന ‘പ്രവാസിദിനാ’ചരണത്തോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തില്‍ ഇംഗ്ലണ്ടിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച, ‘നവസുവിശേഷവത്ക്കരണവും കുടിയേറ്റ പ്രതിഭാസവും’ എന്ന വിഷയത്തെ ആധാരമാക്കിയാണ് ഇംഗ്ലണ്ടിലെ ദേശീയ മെത്രാന്‍ സമിതി എല്ലാ ഇടവകകളിലും അടുത്ത ഞായറാഴ്ച വായിക്കുന്നതിനുള്ള സന്ദേശം പുറത്തിറക്കിയത്. സുസ്ഥിതിക്കും സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള മനുഷ്യപ്രയാണത്തില്‍ വിശ്വാസത്തിന്‍റെ വെളിച്ചും മാര്‍ഗ്ഗദര്‍ശിയാകണമെന്ന് സന്ദേശം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റക്കാരെപ്പോലെ ബെതലഹേമിലെത്തിയ പാവങ്ങളായ ആട്ടിടയന്മാര്‍ക്കും, പരദേശികളായ രാജാക്കന്മാര്‍ക്കുമാണ്
ആദ്യമായി സമാധാനത്തിന്‍റെ സദ്വാര്‍ത്തയും രക്ഷയുടെ അടയാളവും ലഭിച്ചതെന്നും, അവരാണ് ആദ്യം ക്രിസ്തുവിനെ ദര്‍ശിച്ച് ആരാധിച്ചതും പിന്നീട് അവിടുത്തെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുത്തതെന്നും സന്ദേശം വ്യക്തമാക്കി. ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായ കുടിയേറ്റ് പ്രതിഭാസത്തില്‍ അട്ടിടയാന്മാരെയും രാജാക്കന്മാരെയുംപോലെ ഓരോ ക്രൈസ്തവനും ‘സുവിശേഷമാകാനും സുവിശേഷമേകാനും’ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സന്ദേശം ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.