2012-01-11 18:55:20

പാക്കിസ്ഥാനിലെ
കുട്ടികള്‍ക്ക്
യുണിസെഫ് തുണ


12 ജനുവരി 2012, പഞ്ചാബ്
പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രവിശ്യയ്ക്ക് യൂണിസെസ്സ് unicef
35 പുതിയ വിദ്യാലയങ്ങള്‍ സമ്മാനിച്ചു. 2010-ലും കഴിഞ്ഞൊരാണ്ടിലുമായുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന വിദ്യാലയങ്ങളാണ് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം പുതുതായി നിര്‍മ്മിച്ച് സര്‍ക്കാരിനെ ഏല്പിച്ചതെന്ന് യുണിസെഫിന്‍റെ വക്താവ് അല്ലന്‍ ക്യാരന്‍ ജനുവരി 9-ാം തിയതി, പാക്കിസ്ഥാനിലെ പഞ്ചാബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മദ്ധ്യപൂര്‍വ്വദേശത്തെ എണ്ണ കയറ്റുമതിചെയ്യുന്ന രാഷ്ട്രങ്ങള്‍, നെതര്‍ലന്‍റ്, സ്വീഡന്‍, ഹങ്കറി, ഇറ്റലി എന്നീ രാഷ്ട്രങ്ങളുടെ നിര്‍ല്ലോഭമായ സഹായത്താലാണ് അയ്യായിരത്തിലേറെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഈ വിദ്യാലയങ്ങള്‍ പഞ്ചാബ് പ്രവിശ്യയിലും പക്കിസ്ഥാന്‍റെ ഇതര ഭാഗങ്ങളിലുമായി പണിതീര്‍ത്തതെന്ന് യുഎന്നിന്‍റെ വക്താവ് വെളിപ്പെടുത്തി.
കെടുതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുണിസെഫ് ഉടനടി താല്ക്കാലിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ക്ലാസ്സുകള്‍ നടത്തിയിരുന്നതുകൊണ്ട് കുട്ടികള്‍ക്ക് അദ്ധ്യായനവര്‍ഷം നഷ്ടമാകുന്നില്ലെന്നും യുഎന്നിന്‍റെ വക്താവ് വ്യക്തമാക്കി.









All the contents on this site are copyrighted ©.