2012-01-11 18:19:34

ആഗോള
കുടുംബസമ്മേളനം
മിലാനില്‍


12 ജനുവരി 2012, മിലാന്‍
ഇറ്റലിയിലെ മിലാന്‍ നഗരം ആഗോള കുടുംബസംഗമത്തിനായി ഒരുങ്ങുന്നു. 2012 മെയ് 30-ാം തിയതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറുന്ന കത്തോലിക്കാ കുടുംബങ്ങളുടെ അഗോള സമ്മേളനത്തിനായിട്ടാണ് ‘വിശുദ്ധ അബ്രോസിന്‍റെ പട്ടണ’മെന്നറിയപ്പെടുന്ന മിലാന്‍ ഒരുങ്ങുന്നത്. കുടുംബങ്ങളുടെ ക്ഷേമത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും മിലാന്‍ അതിരൂപതയും ചേര്‍ന്നു സംഘടിപ്പിക്കുന്ന
വന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായെത്തുന്ന കുടുംബങ്ങളുടെ താമസ സൗകര്യത്തിനായി മിലാന്‍ നഗരത്തിലും സമീപത്തുമായി ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ സഹകരിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്ന്,
ജനുവരി 10-ാം തിയതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. പ്രതിസന്ധികളുടെ കാലഘട്ടത്തിലും ക്രൈസ്തവ കുടുംബ ജീവിതത്തിന്‍റെ സന്തോഷവും സംതൃപ്തിയും എന്തെന്ന് ലോകത്തെ അറിയിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷൃമെന്ന് സംഘാടക സമിതിയുടെ
പ്രസിഡന്‍റ് ഫ്രാങ്കോ മിയാമോ വ്യക്തമാക്കി. ഇന്നത്തെ കുടുംബ പ്രശ്നങ്ങളെ വെറും സാമൂഹ്യ പ്രശ്നങ്ങളായി തള്ളിമാറ്റുന്നതിനു പകരം, അവയിലേയ്ക്ക് ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചം വിതറിക്കൊണ്ട് ഉത്തരവാദിത്വപൂര്‍ണ്ണമായ കുടുബ സംവിധാനങ്ങള്‍ രൂപീകരിക്കുന്ന വിധത്തില്‍ ചര്‍ച്ചകള്‍ നയിക്കുമെന്നും മിയമോ വ്യക്തമാക്കി.

2012 മെയ് 30-ന് ആരംഭിക്കുന്ന സമ്മേളനം ജൂണ്‍ 3-വരെ നീണ്ടുനില്ക്കും. 1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആരംഭിച്ച ആഗോള കുടുംബസംഗമത്തിന്‍റെ 7-ാമത് അന്തര്‍ദേശീയ സമ്മേളനത്തിനായിട്ടാണ് മിലാന്‍ നഗരം ഒരുങ്ങുന്നത്. ബ്രസീലിലെ റിയോ, മനില, വലെന്‍സിയ, മെക്സിക്കോ എന്നീ പട്ടണങ്ങളും റോ നഗരം രണ്ടു പ്രാവശ്യവും, മൂന്നു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ആഗോള കുടുംബ സംഗമത്തിന് വേദിയായിട്ടുണ്ട്








All the contents on this site are copyrighted ©.