2012-01-10 16:55:00

മനുഷ്യക്കടത്തു തടയാന്‍ കര്‍മ്മസേന


10 ജനുവരി 2012, കൊല്‍ക്കത്ത
മനുഷ്യക്കടത്തും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ചൂഷണവും തടയുന്നതിന് കൊല്‍ക്കൊത്താ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗം (‘സേവ കേന്ദ്ര കൊല്‍ക്കത്ത’) സന്നദ്ധ പ്രവര്‍ത്തകരുടെ കര്‍മ്മസേന രൂപീകരിച്ചു. അന്‍പതംഗ ഉന്നതസമിതിയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും മുപ്പതോളം യുവജനസംഘങ്ങള്‍ കര്‍മ്മസേനയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കും. കര്‍മ്മസേനയുടെ വിവരദായകരായി പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളുടെ അന്‍പത് പ്രാദേശിക സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ മനുഷ്യക്കടത്തിനും ചൂഷണത്തിനുമിരയാകുന്നവരുടെ എണ്ണം 20 ദശലക്ഷത്തിനും 60 ദശലക്ഷത്തിനുമിടയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. അടിയന്തരമായി നേരിടേണ്ട ഈ സാമൂഹ്യതിന്മയ്ക്കെതിരേ ഭാരത സഭ നടത്തുന്ന പോരാട്ടത്തിന്‍റെ ഭാഗമായാണ് കൊല്‍ക്കത്ത അതിരൂപതയുടെ ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കര്‍മ്മസമിതി ഗ്രാമത്തലവന്‍മാരുടേയും സര്‍ക്കാര്‍ ഉദ്യോഹസ്ഥരുടേയും ഇതര സംഘടനകളുടേയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുക.








All the contents on this site are copyrighted ©.