2012-01-10 16:55:19

ഗിനി ബിസാവുവിലെ അധികാരമാറ്റം ഭരണഘടനാനുസൃതമായിരിക്കണമെന്ന് ബാന്‍ കി മൂണ്‍


10 ജനുവരി 2012, ഗിനി ബിസാവു
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാവുവിന്‍റെ പ്രസിഡന്‍റ് മാലം ബസായി സന്‍ഹയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്നാട്ടില്‍ നടക്കുന്ന അധികാരമാറ്റം ഭരണഘടനാനുസൃതമായിരിക്കുമെന്ന് ബാന്‍ കി മൂണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഗിനി ബിസാവുവിന്‍റെ പ്രസിഡന്‍റ് ബസായി സന്‍ഹയുടെ മരണത്തോടെ അന്നാട്ടില്‍ രാഷ്‌ട്രീയ അസ്ഥിരാവസ്‌ഥ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബാന്‍ കി മൂണ്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
2009ല്‍ മുന്‍ പ്രസിഡന്റ്‌ ബര്‍ണാഡോ വിയേറ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് പ്രസിഡന്‍റായി സ്ഥാനമേറ്റ സന്‍ഹ 2011 നവംബര്‍ മാസം മുതല്‍ ഫ്രാന്‍സില്‍ ചികിത്സയിലായിരുന്നു. 2012 ജനുവരി ഒന്‍പതാം തിയതി തിങ്കളാഴ്ച ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ഒരു ആശുപത്രിയില്‍വച്ചാണ് സന്‍ഹ മരണമടഞ്ഞത്. മാലം ബസായി സന്‍ഹയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യു.എന്‍ പൊതുകാര്യദര്‍ശി ബാന്‍ കി മൂണ്‍ സന്‍ഹയുടെ കുടുംബാംഗങ്ങളോടും ഗിനി ബസാവുജനതയോടും അനുശോചനം അറിയിച്ചു.








All the contents on this site are copyrighted ©.