2012-01-09 16:59:59

നസ്രത്തിലെ തിരുബാലന്‍റെ ജീവിത ശൈലി സ്വായത്തമാക്കാന്‍ കുഞ്ഞുങ്ങള്‍ക്കു പരിശീലനം നല്‍കുക – കെ.സി.ബി.സി


09 ജനുവരി 2012, കൊച്ചി
ബാലനായ യേശുവിന്‍റെ ജീവിതശൈലി സ്വായത്തമാക്കുവാന്‍ കുഞ്ഞുങ്ങള്‍ക്കു മുതിര്‍ന്നവര്‍ പരിശീലനം നല്‍കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഫെബ്രുവരിമാസം രണ്ടാം ഞായറാഴ്ച തിരുബാലസഖ്യദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കെ.സി.ബി.സി വൊക്കേഷന്‍ കമ്മീഷന്‍ ഈ ആഹ്വാനം നടത്തിയത്. ജീവിത നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ കുട്ടികളെ വളരേയേറെ സ്വാധീനിക്കുന്ന ഘടകമാണ് കുടുംബസാഹചര്യം. ധ്യാനത്തിന്‍റേയും പരിചിന്തനത്തിന്‍റേയും അരൂപിയില്‍ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുകയും അവരുടെ ദൈവവിളി പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബം, ഇടവക, വിദ്യാലയം, സമൂഹം എന്നീഘടകങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലേ അതു സാധ്യമാവുകയുള്ളൂ.
ഉപഭോക്തൃസംസ്ക്കാരത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങളും പ്രത്യയശാസ്ത്രങ്ങളുടെ മാര്‍ഗ്ഗഭ്രംശങ്ങളും കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന ഇക്കാലത്ത് കുഞ്ഞുങ്ങളുടെ മേലുള്ള ദൈവപദ്ധതിയുടെ സഹകാരികളായി മുതിര്‍ന്നവര്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.