2012-01-04 19:36:12

ഫാവോ
ദാരിദ്ര്യത്തിനെതിരെ


4 ജനുവരി 2012, റോം
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലോകത്തിന്‍റെ കൂട്ടുത്തരവാദിത്തമാണെന്ന്,
ജോസ് ഗ്രാസ്സിയാനോ ഡിസില്‍വ, ഫാവോയുടെ പുതിയ മേധാവി പ്രസ്താവിച്ചു.
ഐക്യ രാഷ്ട്ര സംഘടനയുടെ ഭക്ഷൃ-കൃഷി സ്ഥാപനമായ, ഫാവോയുടെ FAO റോമിലെ ആസ്ഥാനത്ത് പുതുതായി സ്ഥാനമേറ്റെടുത്ത ചടങ്ങിലാണ് ഗ്രാസ്സിയാനോ ഇപ്രകാരം പ്രസ്താവിച്ചത്.

ലോകത്ത് ഒരു സര്‍ക്കാരിനും പ്രസ്ഥാനത്തിനും തനിച്ച് പരിഹരിക്കാവുന്നതിലും വലുതാണ് ലോകത്ത് നിലവിലുള്ള ദാരിദ്ര്യാവസ്ഥയെന്നും, വളരെ സുതാര്യവും ജനാധിപത്യപരവുമായ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മനുഷ്യകുലത്തിന്‍റെ ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കാനാവൂ എന്നും ഫാവോയുടെ പുതിയ ചീഫ് ജനുവരി 2-ാം തിയതി റോമിലെ ആസ്ഥാനത്തു നടത്തിയ ആമുഖ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
ആഗോള തലത്തില്‍, വിശിഷ്യാ ദരിദ്രരാജ്യങ്ങളില്‍ രൂക്ഷമായി കാണുന്ന കൊടും ദാരിദ്ര്യവും കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പരിഹരിക്കുകയായിരിക്കും തന്‍റെ കാലാവധിയിലെ പ്രഥമ ലക്ഷൃമെന്ന് ബ്രസ്സീല്‍ സ്വദേശിയായ ഗ്രാസ്സിയാനോ ഡിസില്‍വ്വ പ്രസ്താവിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഐക്യ രാഷ്ട്ര സംഘടയുടെ കീഴില്‍ സ്ഥാപിതമായ ലോക രാഷ്ട്രങ്ങളുടെ ഭക്ഷൃ-കൃഷി സുരക്ഷ്യക്കുവേണ്ടിയുള്ള സംഘടനയാണ് ഫാവോ. ഫാവോയുടെ
മുന്‍മേധാവി ഷാക്ക് ഡ്യൂവിനെ പിന്‍തുടരുന്ന 8-ാംമത്തെ പ്രസിഡന്‍റാണ് ജോസ് ഗ്രാസ്സിയാനോ ഡിസില്‍വ്വ.








All the contents on this site are copyrighted ©.