2012-01-04 19:38:58

നീപ്പാളിനൊരു
നവവൈദികന്‍


4 ജനുവരി 2012, കാട്മണ്ഡു
നാളുകള്‍ക്കുശേഷം നീപ്പാളിന് സ്വദേശി വൈദികനെ ലഭിച്ചു. നീപ്പാളിലെ കാട്മണ്ഡു സ്വദേശി,
35 വയസ്സുകാരന്‍ സാമുവല്‍ സിമിക്കാണ് കഴിഞ്ഞ ഡിസംമ്പര്‍ 31-ന് നീപ്പാളിന്‍റെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് ആന്‍റെണി ശര്‍മ്മിയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചത്.
നീപ്പാളിലെ ബൗദ്ധ-ഹിന്ദുമത സാമൂഹ്യ ചുറ്റുപാടില്‍ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹത്തില്‍നിന്നും പൗരോഹിത്യ പദവിയിലെത്തുന്ന മൂന്നാമത്തെ നീപ്പാളി സ്വദേശിയാണ് ഫാദര്‍ സാമുവല്‍ സിമിക്കെന്ന് ബിഷപ്പ് ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.
കാട്മണ്ഡുവിലെ മഹേഷ്പൂരില്‍ നടന്ന പൗരോഹിത്യദാന ശുശ്രൂഷയില്‍ 400-ല്‍പ്പരം കത്തോലിക്കര്‍ ഇന്ത്യയില്‍നിന്നും നീപ്പാളില്‍നിന്നുമായി പങ്കെടുത്തുവെന്ന് വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.