2012-01-04 19:41:57

ദേശീയതയുടെ
രബീന്ദ്രഗീതം
ശതാബ്ദി നിറവില്‍


4 ജനുവരി 2012, ഡല്‍ഹി
ഭാരതത്തിന്‍റെ സാമൂഹ്യ വൈവിധ്യങ്ങളില്‍ കൂട്ടായ്മയുടെ ഉത്തേജക ശക്തിയാണ് ടഗൂറിന്‍റെ ‘ജനഗണമന’യെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ, ഡല്‍ഹി അതിരൂപാദ്ധ്യക്ഷന്‍ പ്രസ്താവിച്ചു. ജനുവരി 1-ാം തിയതി ഞായറാഴ്ച ഡല്‍ഹി സിബിസിഐ സെന്‍ററില്‍ അതിരൂപത സംഘടിപ്പിച്ച, ജനഗണമനയുടെ ശതാബ്ദിയാഘോഷച്ചടങ്ങിലാണ് ആര്‍ച്ചുബിഷ്പ്പ് കൊണ്‍ച്ചെസ്സാവോ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വകവിയും നോബേല്‍ സമ്മാന ജേതാവുമായ രബീന്ദ്രനാഥ് ടഗൂര്‍ 1911 ഡിസംമ്പര്‍ 27-ാം തിയതി കല്‍ക്കട്ടിയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആദ്യമായി അവതരിപ്പിച്ച ജനഗണമനയെന്ന ദേശഭക്തി ഗാനമാണ്, സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950-ല്‍ ദേശീയ ഗാനമായി ഭാരത സര്‍ക്കാര്‍ അംഗീകരിച്ചതെന്ന്
ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് അനുസ്മരിച്ചു.
ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും സംസ്കാരങ്ങളുടെയും വൈവിധ്യമുള്ള ഭാരത ജനതയെ ഒരമ്മയുടെ മക്കളെപ്പോലെ ഒരുമിപ്പിക്കാന്‍ കരുത്തുള്ള ശാന്തിഗീതമാണ് ഗുരുദേവ് ടാഗൂര്‍ സമ്മാനിച്ച ദേശീയ ഗാനമെന്ന് ആഘോഷങ്ങളില്‍ അദ്ധ്യക്ഷതവഹിച്ച ഡല്‍ഹിപ്രദേശ് കോണ്‍ഗ്രസ്സ് വൈസ്-പ്രസിഡന്‍റ് ധീരേന്ദ്ര ത്യാഗി പ്രസ്താവിച്ചു.

ഭാരതസ്വാതന്ത്ര്യലബ്ധിയുടെ പാതയില്‍ ദേശസ്നേഹത്തിന്‍റെ അലകളുയര്‍ത്തിയ അനശ്വരഗീതമാണ് ‘ജനഗണമന’യെന്ന് ഡല്‍ഹി അതിരുപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലും തന്‍റെ ആശംസാസന്ദേശത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.