2012-01-03 16:11:56

തെയ്സേ പ്രാര്‍ത്ഥനാ സംഗമം:യുവജനങ്ങള്‍ കാംക്ഷിക്കുന്നത് ഐക്യവും സൗഹൃദവും


03 ജനുവരി 2012, ബെര്‍ലിന്‍
യുവജനങ്ങള്‍ അന്വേഷിക്കുന്നത് ഐക്യവും സൗഹൃദവുമാണെന്നതിന്‍റെ തെളിവാണ് തെയ്സേ പ്രാര്‍ത്ഥനാ സംഗമമെന്ന് ബ്ര. അലോയിസ് ലോസര്‍. 34-ാമത് തെയ്സ്സേ അന്താരാഷ്ട്ര യുവജന പ്രാര്‍ത്ഥനാ സംഗമത്തെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് തെയ്സ്സേ പ്രാര്‍ത്ഥനാ സമൂഹത്തിന്‍റെ മേലധികാരി ബ്രദര്‍ അലോയിസ് ലോസറിന്‍റെ ഈ പരാമര്‍ശം. വിവിധ ക്രൈസ്തവവിഭാഗങ്ങളിലെ യുവജനങ്ങള്‍ ഒരുമിച്ചു താമസിച്ച് പങ്കെടുത്ത പ്രാര്‍ത്ഥനായോഗം സഭൈക്യത്തിന്‍റെ യഥാര്‍ത്ഥ അനുഭവം പകര്‍ന്നുവെന്ന് ബ്രദര്‍ അലോയിസ് അഭിപ്രായപ്പെട്ടു. ഗൗരവപൂര്‍വ്വം പ്രാര്‍ത്ഥിക്കാനെത്തിയ യുവജനങ്ങളെ പ്രശംസിച്ച അദ്ദേഹം സാമ്പത്തീക മാന്ദ്യം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ആഴമാര്‍ന്ന ദൈവവിശ്വാസത്തില്‍ വളരാന്‍ പ്രത്യേകം പരിശ്രമിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവിച്ചു.

ജര്‍മ്മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനില്‍ ഡിസംമ്പര്‍ 28-ാം തിയതി ബുധനാഴ്ച ആരംഭിച്ച 34-ാമത് തെയ്സ്സേ ആഗോള പ്രാര്‍ത്ഥനാ സമ്മേളനം ജനുവരി ഒന്നിന്, പുതുവര്‍ഷാഘോഷങ്ങളോടെ സമാപിച്ചു.








All the contents on this site are copyrighted ©.